മുഖ്യവനപാലകൻ കൃത്യ നിർവഹണം നടത്തുന്നില്ല; കേന്ദ്രമന്ത്രിക്ക് നിവേദനം നൽകിസിപിഐ
കൽപ്പറ്റ: വന്യജീവി ആക്രമവുമായി ബന്ധപ്പെട്ടു കൊണ്ട് രാജ്യസഭയിൽ സബ്മിഷൻ കൊണ്ടുവന്ന പി സന്തോഷ് കുമാർ എംപിക്ക് കേന്ദ്ര പരിതസ്ഥിതി മന്ത്രി നൽകിയ കത്ത് പ്രകാരം കേരളത്തിലെ മുഖ്യ വനപാലകൻ കൃത്യനിർവഹണം നടത്തുന്നില്ല എന്ന് കാണിച്ചുകൊണ്ട് കേന്ദ്ര വനം പരിതസ്ഥിതി മന്ത്രിക്ക് സിപിഐ വയനാട് ജില്ലാ കൗൺസിൽ നിവേദനം കൊടുത്തു.
1972 ലെ കേന്ദ്ര വനം വന്യജീവി സംരക്ഷണ നിയമം11 (1) a പ്രകാരം അക്രമകാരിയായ വന്യ മൃഗത്തെ കൊല്ലുവാൻ ഉത്തരവ് പുറപ്പെടുവിക്കുവാൻ മുഖ്യ വനപാലകന് അധികാരമുണ്ട്. ഇതു പ്രകാരം വന്യജീവി ശല്യം പരിഹരിക്കാൻ മുഖ്യ വനപാലകൻ ഇടപെടണമെന്നാണ് രാജ്യസഭാ എംപിക്ക് മന്ത്രി നൽകിയ മറുപടി.
ഇക്കാര്യം മുഖ്യ വനപാലകനെയും അറിയിച്ചിട്ടുള്ളതാണ്.
കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളിൽ മൂന്ന് ആളുകളുടെ ജീവനാണ് വയനാട്ടിൽ കാട്ടാന നശിപ്പിച്ചത്..ഇത്രയും ഗുരുതരമായ പ്രശ്നമുണ്ടായിട്ടും കൊലയാളി ആനകളെ കൊല്ലുവാൻ മുഖ്യ വനപാലകൻ ഇടപെട്ടിട്ടില്ല.
മുഖ്യവനപാലകൻ നിർവഹിക്കേണ്ട ചുമതലകൾ നടത്തുന്നില്ല എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കേന്ദ്രമന്ത്രിക്ക് പരാതി നൽകിയിട്ടുള്ളത്





Leave a Reply