May 2, 2026

ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

0
20240223 205155
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച ചില്‍ഡ്രന്‍സ് പാര്‍ക്ക് ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആശുപത്രിയില്‍ എത്തുന്ന കുട്ടികളുടെ മാനസിക ഉല്ലാസം ലക്ഷ്യമാക്കി 4.25 ലക്ഷം രൂപ ചെലവിലാണ് പാര്‍ക്ക് നിര്‍മ്മിച്ചത്. മെഡിക്കല്‍ കോളേജില്‍ നടത്തുന്ന നാഷണല്‍ അക്രഡിറ്റേഷന്‍ അസസ്മെന്റിന്റെ ഭാഗമായാണ് ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി അധ്യക്ഷയായ പരിപാടിയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫാത്തിമ്മ ടീച്ചര്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.സമീഹ സൈതലവി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രീയസേനന്‍, ആശുപത്രി സൂപ്രണ്ട് ഡോ.വി.പി രാജേഷ്, ഐ.എ.പി ജില്ലാ പ്രസിഡന്റ് ഡോ.നിമ്മി, ഡോ. പി നാരായണന്‍ നായര്‍, ഡോ. സുരേന്ദ്രന്‍ ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, എച്ച്.ഡി.എസ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *