പച്ചമരത്തണലിൽ’- വേനൽച്ചൂടിനെ പ്രതിരോധിക്കാൻ ബോധവൽക്കരണം
കമ്പളക്കാട് :വയനാട്ടിൽ വേനൽ ചൂട് കനത്തു കൊണ്ടിരിക്കുമ്പോൾ വേനൽചൂടിനെ പ്രതിരോധിക്കുവാനും, വേനൽക്കാല രോഗങ്ങളെ തടയുവാനും കമ്പള ക്കാട് കൊഴിഞ്ഞങ്ങാട് പണിയ കോളനിയിൽ വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ‘പച്ചമര തണലിൽ ‘ എന്ന പേരിൽ ബോധവൽക്കരണ ക്ലാസ്സും, മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. വേനൽക്കാലത്ത് സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും,ഭക്ഷണ രീതികളെ കുറിച്ചും, സൂര്യാഘാതത്തെ കുറിച്ചും,നന്നാറി-കശ കശ മണപ്പാക് ,രാമച്ച കുടിനീർ,കശ കശ കുടിനീർ,പുതിന തേനൂറൽ, സംഭാരം തുടങ്ങിയ സിദ്ധ ഔഷധ പാനീയങ്ങളുടെ നിർമ്മാണ രീതികളെ കുറിച്ചും ഡോ അരുൺ ബേബി ക്ലാസ്സുകളെടുത്തു.ഡോ വന്ദന വിജയൻ ആശംസകൾ അർപ്പിച്ചു.നന്നാറി – കശകശ മണപ്പാക് കോളനിയിലെ എല്ലാവർക്കും വിതരണം ചെയ്തു. സിദ്ധ മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു.കോളനിയിലെ മുതിർന്ന അംഗം ചാത്യ നന്ദി രേഖപ്പെടുത്തി.അരുൺ ജോസ്, സുർജിത്, കമലം, കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു





Leave a Reply