June 16, 2026

ആനി രാജയുടെ പ്രചരണ പരിപാടികള്‍ ഊർജിതം

0
20240308 211719
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: വയനാട് പാർലമെന്റ് ഇടതുമുന്നണി സ്ഥാനാര്‍ഥി ആനി രാജയുടെ പ്രചരണ പരിപാടികള്‍ ജില്ലയില്‍ തുടരുന്നു. പാര്‍ലമെന്റ് കമ്മിറ്റി രൂപീകരണം പൂര്‍ത്തിയായതോടെ മണ്ഡല- പ്രദേശിക തലങ്ങളിലും ഇടതുമുന്നണി കമ്മിറ്റികള്‍ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മാനന്തവാടി മണ്ഡലം കണ്‍വെന്‍ഷന്‍ ഇന്ന് പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും എല്‍ഡിഎഫ് കമ്മിറ്റികള്‍ നിലവില്‍ വരും. ഇന്നലെ സ്ഥാനാര്‍ഥി ആനി രാജ ജില്ലിലെ പ്രചരണ പരിപാടികളില്‍ സജീവമായിരുന്നു. രാവിലെ മുതല്‍ മുട്ടില്‍, മീനങ്ങാടി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ സ്ഥാപനങ്ങളില്‍ നേരിട്ടെത്തി ആനി രാജ വോട്ട് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് എന്‍ജിഒ യൂണിയന്‍ ഹാളില്‍ നടന്ന പരിപാടിയിലും, കല്‍പറ്റ സഹകരണ ഹാങ്കില്‍ നടന്ന വനിതാ ദിന പരിപാടിയിലും പങ്കെടുത്തു. തുടര്‍ന്ന് എസ്എഫ്ഐ കല്‍പറ്റ ഏരിയ സമ്മേളനത്തിലും പങ്കെടുത്ത് തിരുവമ്പാടി മണ്ഡലം കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *