വന്യമൃഗശല്യത്തിന് പരിഹാരം ഉണ്ടാക്കണം: കര്‍ഷക കോണ്‍ഗ്രസ് സായാഹ്ന ധര്‍ണ്ണ നടത്തി
മേപ്പാടി: വര്‍ദ്ധിച്ചു വരുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കര്‍ഷക കോണ്‍ഗ്രസ് മേപ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി കൃഷി നശിപ്പിച്ചും, ജനങ്ങളുടെ ജീവനെടുത്തു കൊണ്ടുമിരിക്കുമ്പോള്‍ സര്‍ക്കാര്‍ നിസ്സംഗരായി നോക്കി നില്‍ക്കുകയാണെന്ന് ധര്‍ണ്ണ സമരം ഉത്ഘാടനം ചെയ്ത കര്‍ഷക കോണ്‍ഗ്രസ് വയനാട് ജില്ലാ പ്രസിഡണ്ട് പി എം.ബെന്നി പറഞ്ഞു. കാടും നാടും വേര്‍തിരിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ കര്‍ഷക പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.കര്‍ഷക കോണ്‍ഗ്രസ് മേപ്പാടി മണ്ഡലം പ്രസിഡണ്ട് ജോണ്‍ മാതാ അധ്യക്ഷത വഹിച്ചു. മുന്‍ DCC ജനറല്‍ സെക്രട്ടറി ഗോഗുല്‍ദാസ് കോട്ടയില്‍, മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എന്‍ ശശീന്ദ്രന്‍, ബെന്നി വട്ടപ്പറമ്പില്‍, എ.രാംകുമാര്‍, പി.എം.സെയ്തലവി, ബാബു തോമസ്, പി.എം മന്‍സൂര്‍ സതീശന്‍ കല്ലായി, പി.വി വര്‍ഗ്ഗീസ്, എം.എ ഐസക്ക്, എ.കെ സുരേഷ് ജിനു അറക്കപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply