May 11, 2026

മുഖ്യമന്ത്രിയുടേത് കേരളത്തില്‍ ഒരു സീറ്റും കിട്ടില്ലെന്ന് അറിഞ്ഞപ്പോളുള്ള അങ്കലാപ്പ്: കെ.സി വേണുഗോപാല്‍

0
Img 20240318 141545
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കഴിഞ്ഞ ദിവസം രാഹുലിനെതിരെയും, കോൺഗ്രസിനെതിരെയുമുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസംഗം കേരളത്തിൽ ഒരു സീറ്റും കിട്ടില്ലെന്ന് അറിഞ്ഞപ്പോളുള്ള അങ്കലാപ്പാണെന്ന് കെ.സി വേണുഗോപാൽ തുറന്നടിച്ചു. സിപിഎം എവിടെയാണ് ബിജെപി യെ എതിർക്കുന്നതെന്നും കേരളത്തിലെങ്കിൽ, അതിനിവിടെ ബിജെപി എവിടെയെന്നും കെസി ചോദിച്ചു.

ന്യായ് യാത്ര സമാപന ചടങ്ങിൽ ഇന്ത്യ മുന്നണിയിലെ എല്ലാ പാർട്ടികളും പങ്കെടുത്തു. പാടുകൂറ്റൻ സമ്മേളനമായിരുന്നു. നിർഭാഗ്യവശാൽ സിപിഎം വന്നില്ല. അവർക്ക് ആത്മാർത്ഥത ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിയും താനും ആദ്യമായാണോ മത്സരിക്കുന്നത്. സിപിഎം ഇന്ത്യ മുന്നണിയെ ഉപയോഗിക്കുന്നത് തെരെഞ്ഞെടുപ്പിന് മാത്രമാണെന്നും കെ. സി. വേണുഗോപാൽ പറഞ്ഞു. പിണറായി മോദിയെ കുറിച്ചു ഒന്നും മിണ്ടുന്നില്ലല്ലോ, രാഹുൽ അങ്ങനെ അല്ലല്ലോയെന്നും കെസി വേണുഗോപാൽ കൽപ്പറ്റയിൽ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *