May 11, 2026

ജെ.എസ്.വി.ബി.എസ് ഉത്തരമേഖല അധ്യാപക പരിശീലന ക്യാമ്പും ഒഫീഷ്യൽ സെമിനാറും സംഘടിപ്പിച്ചു

0
Img 20240318 144643
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: യാക്കോബായ സുറിയാനി സഭയുടെ സണ്ടേ സ്കൂൾ പ്രസ്ഥാനം അവധിക്കാലത്ത് നടത്തുന്ന വെക്കേഷൻ ബൈബിൾ സ്കൂളിൻ്റെ അധ്യാപക പരിശീലന ക്യാമ്പ് ബത്തേരി സെൻറ് മേരീസ് സൂനോറൊ പള്ളിയിൽ വെച്ച് നടന്നു. ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഫാ. പി.സി പൗലോസ് അധ്യക്ഷത വഹിച്ചു.

വികാരി ഫാ.ബേബി ഏലിയാസ് കാരക്കുന്നേൽ പതാക ഉയർത്തി. എം.ജെ.എസ്.എസ്.എ ജനറൽ സെക്രട്ടറി പി.വി ഏലിയാസ്, സെക്രട്ടറിമാരായ പി.വി പൗലോസ്, ടി.വി സജിഷ് ,എൻ.എ ജോസ്, ട്രഷറർ എൽദോ ഐസക്ക്, ഭദ്രാസന ഡയറക്ടർമാരായ അനിൽ ജേക്കബ് പി.വി സ്കറിയ, കേന്ദ്ര കമ്മറ്റി അംഗങ്ങളായ റോയ് തോമസ് ഇ.പി ബേബി, ഭദ്രാസന സെക്രട്ടറി ജോൺ ബേബി, പള്ളി സെക്രട്ടറി ജോബി ജോൺ എന്നിവർ ക്യാമ്പിന് നേതൃത്യം നൽകി. ധ്യാനത്തിന് ഫാദർ എൽദോ അമ്പഴത്തിനാംകുടിയും ഗാന പരിശീലനത്തിന് ജിസ്സോ ജോണും നേതൃത്വം നൽകി. എം.ജെ.എസ്.എസ്.എയുടെ പുതിയ ഭാരവാഹികളെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *