June 16, 2026

പനമരത്ത് നിന്നും കാണാതായ കുട്ടിയെ തൃശൂരില്‍ നിന്നും കണ്ടെത്തി; കുട്ടിയെ കൊണ്ടു പോയയാളെ അറസ്റ്റ് ചെയ്തു

0
Img 20240318 234603
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: മാർച്ച് 16ന് പനമരം പരക്കുനിയിൽ

 

നിന്നും കാണാതായ 14 വയസുകാരിയെ തൃശ്ശൂരിൽ നിന്നും പോലീസ് കണ്ടെത്തി. കുട്ടിയെ കാണ്മാനില്ലെന്ന പരാതി പനമരം സ്റ്റേഷനിൽ ലഭിച്ചതിനെ തുടർന്ന് പനമരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി സിജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ ഊർജിത അന്വേഷണത്തിലാണ്.വയനാട് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം തൃശ്ശൂർ സിറ്റി പോലീസിൻ്റെ സഹായത്തോടെ തൃശ്ശൂരിൽ പാലപ്പെട്ടി വളവ് എന്ന സ്ഥലത്ത് വെച്ച് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയോടൊപ്പം പരക്കുനി സ്വദേശിയായ തങ്കമ്മ, തങ്കമ്മയുടെ രണ്ടാം ഭർത്താവ് വിനോദ് എന്നിവരും ഉണ്ടായിരുന്നു.പനമരത്തു നിന്നും വിനോദാണ് കുട്ടിയെ തൃശ്ശൂരിലേത് കുട്ടി കൊണ്ടു പോയത്. പ്രായപൂർത്തിയാക്കാത്ത കുട്ടിയെ കൂട്ടികൊണ്ട് പോയതിന് ഇവർക്കെതിരെ കേസെടുക്കുകയും വിനോദിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്‌തതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

 

പനമരം സ്റ്റേഷനിൽ പരാതി ലഭിച്ച ഉടനെ പോലീസ് സമയോജിതമായി അന്വേഷണം നടത്തിയതിൽ ആണ് 24 മണിക്കൂറിനുള്ളിൽ കുട്ടിയെ കണ്ടെത്തിയത് അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ വി സിജിത്ത് സബ് ഇൻസ്പെക്ടർ ദിനേശൻ കെ, സ്പെഷൽ ബ്രാഞ്ച് എ എസ് ഐ സുനിൽകുമാർ കെ എൻ, സി പി ഓ മാരായ ശിഹാബ് എം എൻ രാജി സി കെ, ജോൺസൺ ഇ എൽ തുടങ്ങിയവർ ഉണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *