June 16, 2026

കാട്ടിക്കുളം ക്ലീൻ ഗ്രീൻ ക്യാമ്പയിൻ: എംഎൽഎ ഉഷാ വിജയനെ ആദരിച്ചു

0
IMG_20260616_142622
By ന്യൂസ് വയനാട് ബ്യൂറോ

കാട്ടിക്കുളം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാട്ടിക്കുളം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ലീൻ ഗ്രീൻ കാട്ടിക്കുളം ക്യാമ്പയിന്റെ ഭാഗമായി ജൂബിലി കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ മാനന്തവാടി നിയോജകമണ്ഡലം എംഎൽഎ ഉഷാ വിജയനെ ആദരിച്ചു. ചടങ്ങ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ വൈസ് പ്രസിഡന്റ് പി.വി. മഹേഷ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി–മൈസൂർ റോഡിലെ രാത്രി ഗതാഗത സമയം രാത്രി 9 മണിവരെ ദീർഘിപ്പിക്കണമെന്നും, വടക്കേ വയനാട്ടിലെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാലിന്യ നിർമാർജനവും ലഹരി വിരുദ്ധ പ്രവർത്തനങ്ങളും സമൂഹത്തിലെ ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ പൊതുവികസന പ്രവർത്തനങ്ങൾക്കും ജനോപകാരപ്രദമായ ആവശ്യങ്ങൾക്കും തന്റെ പൂർണ പിന്തുണയും സഹകരണവും തുടർന്നും ഉണ്ടാകുമെന്ന് ആദരവ് ഏറ്റുവാങ്ങി സംസാരിച്ച എംഎൽഎ ഉഷാ വിജയൻ അറിയിച്ചു.

 

യൂണിറ്റ് പ്രസിഡന്റ് ടി.കെ. ഹമീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഹനീഫ സ്വാഗതം പറഞ്ഞു. തിരുനെല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോപിനാഥ്, പതിനൊന്നാം വാർഡ് മെമ്പർ വൈശാഖ്, തിരുനെല്ലി പോലീസ് സർക്കിൾ ഇൻസ്പെക്ടർ രാജീവൻ, സബ് ഇൻസ്പെക്ടർ ഷിബു, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ഷിബി നെല്ലിച്ചോട്ടിൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.എം. നിഷാന്ത്, ടി.സി. ജോസ്, ജെ.എച്ച്.ഐ ഷിഫാനത്ത്, ഹെൽത്ത് ഇൻസ്പെക്ടർ അനു, സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.സി. യാസിൻ, ഹംസ ഹോളിഡേ, അഷ്റഫ് സി.എച്ച്., റിനീഷ് ചാക്കോ, ഹക്കീം എ.ബി.സി., ഷബീർ അനുഗ്രഹ, സമദ് ബി.സി. ട്രേഡേഴ്സ്, ഹമീദ് കെ പി ഹാരിസ് കാട്ടിക്കുളം, ഡ്രൈവേഴ്സ് യൂണിയൻ നേതാക്കളായ ഷാജി ജോൺ, മിഥുൻ, വിപുൾ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് തോമസ് നന്ദി രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *