May 11, 2026

വേനൽ കടുത്തു: കടമാൻ തോട് വറ്റി വരണ്ടു: ജല ലഭ്യതയ്ക്ക് മറ്റു മാർഗങ്ങൾ തേടി കർഷകർ

0
Img 20240321 093158
By ന്യൂസ് വയനാട് ബ്യൂറോ

പുൽപള്ളി: വേനൽ കടുത്തതോടെ പുൽപള്ളിയുടെയും മുള്ളൻകൊല്ലിയുടെയും പ്രധാന ജല സ്രോതസ്സുകളിലൊന്നായ കടമാൻതോട് വറ്റിവരണ്ടു. ഇത് കാർഷിക മേഖലയെ ഉൾപ്പെടെ പ്രതികൂലമായി ബാധിക്കും.

കൃഷി ആവശ്യങ്ങൾക്ക് ഈ തോട്ടിലെ വെള്ളമായിരുന്നു കർഷകർ ഉപയോഗച്ചിരുന്നത്. തോട് വറ്റിയതോടെ കൃഷിയിടങ്ങൾ നനക്കാൻ വെള്ളമില്ലാത്ത അവസ്ഥയാണ്. കൂടാതെ അലക്കാനും കുളിക്കാനുമെല്ലാം കർഷകർ മറ്റു പലമാർഗങ്ങൾ തേടുകയാണ്.

കടമാൻതോട് ആദ്യമായാണ് ഇത്രയധികം വറ്റുന്നത്. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലൂടെ കിലോമീറ്ററുകൾ ഒഴുകിയാണ് കടമാൻ തോട് കബനി നദിയിൽ ലയിക്കുന്നത്. കബനി നദിയുടെ പ്രധാന കൈവഴികളിൽ ഒന്നാണ് കടമാൻ തോട്. തോടിൻ്റെ പലഭാഗങ്ങളിലും തടയണകൾ നിർമിച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും വെള്ളം കെട്ടിനിർത്താൻ കഴിയാത്ത അവസ്ഥയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *