അന്തിമ വോട്ടർ പട്ടിക ഏപ്രിൽ നാലിന് പ്രസിദ്ധീകരിക്കും
കൽപ്പറ്റ : ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ഏപ്രില്‍ നാലിന് പ്രസിദ്ധീകരിക്കും. പുതുതായി പേര് ചേര്‍ക്കേണ്ടവരും സ്ഥലം മാറ്റേണ്ടവരും ഈ മാസം 25നകം അപേക്ഷിക്കേണ്ടതാണ്. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക നല്‍കേണ്ട അവസാന ദിവസമായ ഏപ്രില്‍ 4 വരെ പേരു ചേര്‍ക്കാമെങ്കിലും അപേക്ഷ പരിശോധിക്കാന്‍ 10 ദിവസമെങ്കിലും വേണ്ടതിനാല്‍ 25ന് മുന്‍പെങ്കിലും അപേക്ഷിക്കുകയാണ് ഉചിതമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് എം കൗള്‍ അറിയിച്ചു.





Leave a Reply