May 11, 2026

നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴില്‍ പട്ടിക ജാതി, പട്ടിക വർഗങ്ങളുടെ അവസ്ഥ മോശം

0
Img 20240323 085321
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പറ്റ: നരേന്ദ്ര മോദി അധികാരത്തിൽ എത്തിയതിന് ശേഷം ഇന്ത്യയിലെ പട്ടിക ജാതി, പട്ടിക വർഗ്ഗങ്ങളുടെ അവസ്ഥ മോശമായെന്നും അത് പരിഹരിക്കാൻ പട്ടിക ജാതി, പട്ടിക വർഗ്ഗത്തോടുള്ള കേന്ദ്ര സർക്കാരിന്റെ പിൻതിരിപ്പൻ നയത്തിനെതിരെ പോരാടണമെന്നും അനി രാജ. കല്‍പറ്റ മണ്ഡലം പര്യടനത്തിന്റെ ഭാഗമായി തരിയോട്, എട്ടാം മൈലിൽ എത്തിയതായിരുന്നു അവര്‍.

ഇലക്ഷൻ പ്രചരണത്തിന്റെ ഭാഗമായി തരിയോട് ജലപാത്ര നിർമാണ പരിശീലന പരിപാടിയിൽ എത്തിയതായിരുന്നു സ്ഥാനാർഥി. അപ്രതീക്ഷിതമായി എത്തിയ ആനിരാജയെ പരിശീലനത്തിന്റെ ഭാഗമായി ആദ്യമായി നിർമിച്ച പാളപാത്രം നൽകിയാണ് മൂപ്പൻ സ്വീകരിച്ചത്. ചക്കണ്ണി കോളനി നിവാസികളായ അംഗങ്ങളാണ് പരിശീലനത്തിൽ പങ്കെടുത്തത്. കോളനിയിലെ എല്ലാ പ്രശ്നങ്ങളിലും വേണ്ട രീതിയിൽ ഇടപെട്ട് പരിഹാരം കാണുമെന്ന് ആനി രാജ ഉറപ്പ് നൽകി.

എല്‍ഡിഎഫ് നേതാക്കളായ ഷാജി ചെറിയാൻ, സി എം ശിവരാമൻ, ഷാബു എ പി, സദാനന്തൻ പി പി, ജോസ് വി ജെ, ജോസ് വി ജെ, ജോബിസൺ, ടി മണി, കെ കെ തോമസ്, അഷ്‌റഫ്‌, സി എസ് സ്റ്റാലിൻ എന്നിവർ പര്യടനത്തിൽ സ്ഥാനാർഥിയെ അനുഗമിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *