May 20, 2024

ചരക്ക് വാഹനങ്ങളിൽ അമിതഭാരം കയറ്റുന്നത് കുറ്റകരം: എംവിഡി

0
Img 20240323 Wa0032

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അമിതഭാരം കയറ്റി അശ്രദ്ധമായി സഞ്ചരിച്ച ടിപ്പർ ലോറിയിൽ നിന്നും കല്ല് തെറിച്ചു വീണ് വിദ്യാർത്ഥി ദാരുണമായി കൊല്ലപ്പെടുകയുണ്ടായി. ചരക്ക് വാഹനങ്ങളിൽ അമിത ഭാരം കയറ്റുന്നത് മോട്ടോർ വാഹന നിയമ പ്രകാരം കുറ്റകരമാണെന്ന് മോട്ടോർ വാഹന വകുപ്പ് പറഞ്ഞു.

മോട്ടോർ വാഹന വകുപ്പ് ദിനംപ്രതി അനവധി കേസുകൾ അമിതഭാരം കയറ്റുന്നതിനു രജിസ്റ്റർ ചെയ്യുന്നുണ്ട്. നിയമ ലംഘകർ പിഴ ഒടുക്കുകയോ മറ്റ് നിയമ നടപടികൾക്ക് വിധേയമാവുകയോ ചെയ്യുന്നുമുണ്ട്.

എന്നാൽ വീട്ടിൽ നിന്നും രാവിലെ ഒത്തിരി പ്രതീക്ഷകളും സ്വപ്നങ്ങളുമായി പ്രിയപ്പെട്ടവരോട് യാത്ര പറഞ്ഞിറങ്ങുന്ന നിരപരാധിയായ ഒരു ചെറുപ്പക്കാരന്റെ അമൂല്യമായ ജീവൻ ആർക്കാണ് തിരിച്ചു നല്കാനാവുക എന്ന് എംവിഡി ഉദ്യോഗസ്ഥർ ചോദിക്കുന്നു.

കൂടാതെ പൊതു റോഡുകൾ തകരുന്നതിനും, പാലങ്ങൾക്കും കലുങ്കുകൾക്കും ബലക്ഷയം സംഭവിക്കുന്നതിനും വാഹനങ്ങളിലെ അമിത ഭാരം ഒരു കാരണമാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു. അമിത ഭാരം കയറ്റൽ ഒരു നിയമ ലംഘനം മാത്രമല്ല മറ്റ് റോഡുപയോക്താക്കളുടെ വിലപ്പെട്ട ജീവന് ഭീഷണി കൂടിയാണെന്ന് ഓർക്കണമെന്നും എംവിഡി ആവശ്യപ്പെട്ടു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *