May 11, 2026

വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വീടുകള്‍ മാര്‍ റാഫേല്‍ തട്ടില്‍ നാളെ സന്ദർശിക്കും

0
Img 20240324 2154486mkpjwt
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വയനാട്ടിൽ അടുത്തിടെ വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെയും, പരിക്കേറ്റവരുടെയും വീടുകൾ സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നാളെ സന്ദർശിക്കും. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പയ്യമ്പള്ളി പടമല സ്വദേശി അജീഷിന്റെ വീട്ടിൽ 9.30 മേജർ ആർച്ച് ബിഷപ്പ് എത്തിച്ചേരുകയും അവിടെ വച്ച് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്യും.

 

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പാക്കം സ്വദേശി പോൾ, കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ ശരത് എന്നിവരുടെ വീടുകളിൽ 11 നും 11.30 നുമിടയിൽ അദ്ദേഹം സന്ദർശിക്കും. വാകേരി കൂടലൂരിൽ കടുവ ആക്രമണത്തിൽ കോലപ്പെട്ട സജീഷിന്റെ വീട്ടിൽ 12 മണിയോടെ മേജർ ആർച്ച് ബിഷപ്പ് എത്തിച്ചേരും.

 

മാനന്തവാടി രൂപത സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം, രൂപത പി ആര്‍ ഒ സമിതി അംഗങ്ങളായ ഫാ.ജോസ് കൊച്ചറയ്ക്കല്‍, സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, സാലു എബ്രഹാം മേച്ചരില്‍ എന്നിവര്‍ അനുഗമിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *