May 19, 2026

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച് മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ

0
Img 20240325 133811gt9eolo
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല പനച്ചിയിൽ അജീഷിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. പ്രകൃതിയെ സംരക്ഷിക്കുന്ന അത്ര പോലും മനുഷ്യനെ സംരക്ഷിക്കാൻ സംവിധാനങ്ങൾ ഉണ്ടാകാത്തത് ദുഖകരമാണ് എന്ന് അദ്ദേഹം പ്രതികരിച്ചു.

 

പ്രകൃതിയെ സംരക്ഷിക്കണമെന്ന് തന്നെയാണ് സഭയുടെയും, സമൂഹത്തിന്റെയും എല്ലാവരുടെയും ആഗ്രഹം. കാട്ടുമൃഗങ്ങൾക്കും, കാടിനും കൊടുക്കുന്നതിനേക്കാൾ കൂടുതൽ സംരക്ഷണം മനുഷ്യന് നൽകാൻ സർക്കാർ സംവിധാനങ്ങളും, ഭരണകൂടവും, ജനപ്രതിനിധികളും തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബാംഗങ്ങളൊടൊപ്പം പ്രാർത്ഥനയിലും ബിഷപ് മാർ റാഫേൽ തട്ടിൽ പങ്കുചേർന്നു. മാനന്തവാടി രൂപത സഹായ മെത്രാൻ അലക്സ‌് താരമംഗലം, ഫാ. ജോർജ് തേരകം, ഫാ. ജോസ് കൊച്ചറക്കൽ എന്നിവർ ബിഷപ്പിനെ അനുഗമിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *