ലക്ഷ്യ 2കെ24: ഫാഷൻ ഇവന്റ് സംഘടിപ്പിച്ചു
കൽപ്പറ്റ: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെൻറ് ടെക്നോളജി ഡിപ്പാർട്ട്മെന്റ്, ലക്ഷ്യ 2കെ24 പേരിൽ ഫാഷൻ ഇവന്റ് സംഘടിപ്പിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയിൽ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെൻറ് ടെക്നോളജി കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ സർഗ്ഗാത്മകതയും, നിർമ്മാണ വൈദ്യഗ്ദ്ധവും പ്രദർശ്ശിപ്പിക്കുന്നതിനുള്ള വേദിയായി ലക്ഷ്യ 2കെ24 മാറി. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എക്സിക്യൂട്ടീവ് ഡയറക്ടർ റെവ.ഫാ. ജിനോജ് പാലത്തടത്തിൽ ഉത്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ജോസ്.പി.എ അധ്യക്ഷത വഹിച്ചു.
വിദ്യാർത്ഥികൾ തയ്യാറാക്കിയ റെക്കോർഡ് വർക്കുകൽ, അതിമനോഹരമായ വസ്ത്രനിർമ്മാണങ്ങൾ, എംബ്രോയ്ഡറി വർക്കുകൾ, ഗ്ലാസ് പെയിൻ്റിംഗുകൾ തുടങ്ങി വിദ്യാർത്ഥികളുടെ സമർപ്പണവും ചാതുര്യവും പ്രതിഫലിപ്പിക്കുന്നവയായിരുന്നു ലക്ഷ്യ 2കെ24 ലെ പ്രദർശങ്ങൾ.
പ്രദർശനങ്ങൾക്ക് പുറമേ, “പാരമ്പര്യം” എന്ന വിഷയത്തെ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾ ഫാഷൻ ഷോയും അവതരിപ്പിച്ചു. ചടങ്ങിൽ സ്ഥാപനത്തിലെ പൂർവ്വ വിദ്യാർത്ഥിയും, ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ തൊഴിൽ ശ്രെഷ്ഠ പുരസ്കാര ജേതാവ് ജോയ്സി ജെയ്സൺ, പൂർവ്വ വിദ്യാർത്ഥിയും 2022 ലെ ഏറ്റവും നല്ല കോസ്റ്റിയൂം ഡിസൈനേർ നുള്ള സംസ്ഥാന അവാർഡ് ജേതാവ് ഫവാസ് റസാക്ക് എന്നിവരെ ആദരിച്ചു. കേരള ലേബർ മൂവ്മെന്റ്റ് ഡയറക്ടർ സെബാസ്റ്റ്യൻ പാലംപറമ്പിൽ, പ്രൊജക്റ്റ് കോ ഓർഡിനേറ്റർ സിസ്റ്റർ അനിലിറ്റ്, രക്ഷകർത്താക്കളുടെ പ്രധിനിധി ഐശ്വര്യ എ.എൻ എന്നിവർ സംസാരിച്ചു. പരിപാടിക്ക് പ്രിൻസിപ്പൽ ജാൻസി ജിജോ, അദ്ധ്യാപകരായ ചിഞ്ചു, മരിയ പീറ്റർ, അഞ്ജന എന്നിവർ നേതൃത്വം നൽകി.





Leave a Reply