June 11, 2026

ഏറനാട് മണ്ഡലത്തില്‍ പര്യടനം നടത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആനി രാജ

0
20240327 064850
By ന്യൂസ് വയനാട് ബ്യൂറോ

 

ഏറനാട്: വയനാട് പാര്‍ലമെന്റ് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആനി രാജ ഏറനാട് നിയോജക മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പര്യടനം നടത്തി. രാവിലെ ഊര്‍ങ്ങാട്ടിരിയില്‍ സ്ഥാനാര്‍ഥിയുടെ സാന്നിധ്യത്തില്‍ മൈത്രയിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സി.പി.എം ഏരിയ സെക്രട്ടറി കെ. ഭാസ്കരന്‍ ഉദ്ഘാടനം ചെയ്തു. മൂര്‍ക്കാനാട്ടില്‍ സ്വീകരണത്തിനുശേഷം മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ കുഞ്ഞിക്കണ്ണനെ സന്ദര്‍ശിച്ചു.

 

കിണറടപ്പന്‍, വടക്കുമുറി, തെരട്ടമ്മല്‍, പത്തനാപുരം, പൂവത്തിക്കണ്ടി, കുനിയില്‍, കീഴ്പറമ്പ്, ഐ.ടി.ഐ, ചെമ്രക്കാട്ടുര്‍, എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥിക്ക് സ്വീകരണം ലഭിച്ചു. വിവിധ കേന്ദ്രങ്ങളില്‍ സി.പി.ഐ, സി.പി.എം, കേരള കോണ്‍ഗ്രസ്(എം), എന്‍.സി.പി(എസ്), ഐ.എന്‍.എല്‍, മഹിളാ അസോസിയേഷന്‍, സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഡി.വൈ.എഫ്.ഐ, കെ.എസ്.കെ.ടി.എ, ടി.കെ.എസ്, എ.കെ.എസ്, പ്രവാസി സംഘടന, പെന്‍ഷനേഴ്സ് അസോസിയേഷന്‍, നിര്‍മാണ തൊഴിലാളി യൂണിയന്‍, പി.കെ.എസ് പ്രതിനിധികള്‍ സ്ഥാനാര്‍ഥിയെ ഹാരാര്‍പ്പണം ചെയ്തു. എല്‍.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ പി.ടി.മൊയ്തീന്‍കുട്ടി, ചെയര്‍മാന്‍ കെ.ഭാസ്കരന്‍, അഡ്വഷഫീര്‍ കീഴ്ശേരി, പി.കെ.കൃഷ്ണദാസ്, ഇ.സെയ്തലവി, പി.മോഹനന്‍ മാസ്റ്റര്‍, പി.കെ.മുഹമ്മദ് അലി, സി.പി. നിസാര്‍, പി.കെ.കുട്ടന്‍, ഇര്‍ഷാദ്, ബേബി മാസ്റ്റര്‍, കെ.സാദില്‍, കെ.ജിനീഷ് തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *