May 18, 2026

വിവിധ കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം

0
Img 20240328 090119
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: വാറൻ്റുമായ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനിലെ എസ്. ഐ.ശശികുമാർ, വനിത എ.എസ്.ഐ. ഷീജ, സീനിയർ സി.പി.ഒ അരുൺജിത്ത്, സി.പി.ഒ മാരായ അനിൽ, അജ്മൽ അഭിലാഷ് എന്നിവർക്കാണ് പരിക്കേറ്റത്. കുപ്പാടി വേണ്ടൂർ പണിക്കപ്പറമ്പിൽ മാർക്കോസ് (66) മകൻ ബൈജു (42) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. പോലീസിനെ കണ്ട് വാതിലടച്ച പ്രതികൾ വാതിൽ തുറക്കാതെ പോലീസിനെതിരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു‌. തുടർന്ന് നാട്ടുകാരുടെ സാന്നിധ്യത്തിൽ വീട് തുറന്നയുടൻ ഇരുവരും ചേർന്ന് പോലീസിനെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇരുവരെയും ബലപ്രയോഗത്തിലൂടെ കീഴടക്കി വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *