May 18, 2026

രാഹുൽ ഗാന്ധിയുടെ ഫ്ളക്സ് ബോർഡ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചതായി പരാതി

0
Img 20240328 160124
By ന്യൂസ് വയനാട് ബ്യൂറോ

എള്ളുമന്ദം: വയനാട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം എള്ളുമന്ദം മൂലപ്പീടികയിൽ സ്ഥാപിച്ച ഫ്ളക്സ് ബോർഡ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചതായി പരാതി.

 

ഫ്ളക്സ്‌ ബോർഡ് നശിപ്പിച്ച ആളുകളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് യുഡിഎഫ് എടവക പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു ഇതു സംബന്ധിച്ച് മാനന്തവാടി പോലീസിൽ എടവക പഞ്ചായത്ത് യുഡിഎഫ് കമ്മറ്റി പരാതി നൽകി. ചെയർമാൻ മമ്മൂട്ടി വെട്ടൻ അധ്യക്ഷത വഹിച്ചു ജനറൽ കൺവീനർ ഉഷ വിജയൻ ട്രഷറർ തോട്ടത്തിൽ വിനോദ് ജിൽസൻ തുപ്പുകര, എച്ച് ബി പ്രദീപ് മാസ്റ്റർ, വള്ളിയാട്ട് അബ്ദുള്ള, കമ്മനമോഹനൻ, ഷിഹാബ് മലബാർ, തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *