April 27, 2024

വേനൽ ചൂട്: മുൻകരുതൽ സ്വീകരിക്കണം; കേന്ദ്ര കാലാവസ്ഥ വകുപ്പ്

0
Img 20240328 160134

കൽപ്പറ്റ: വേനൽ ചൂട് ശക്തി പ്രാപിച്ചതോടെ മുൻകരുതൽ നിർദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പകൽ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. പരമാവധി ശുദ്ധജലം കുടിക്കുകയും, നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയങ്ങളിൽ ഒഴിവാക്കുകയും ചെയ്യണം.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതായിരിക്കും ഉത്തമം. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ചൂട് കൂടുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതകൾ ഏറെയാണ്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും, വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയും, വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണം. വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും അറിയിപ്പുണ്ട്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *