June 10, 2026

ക്രിസ്തുവിനെ സംസ്കരിച്ചതിന്റെ ഓർമയിൽ ഇന്ന് ദുഖ ശനി 

0
Img 20240330 060146
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: യേശുവിന്റെ ശരീരം കുരിശിൽ നിന്ന് ഇറക്കി കല്ലറയിൽ സംസ്കരിച്ചതിന്റെ ഓർമ്മത്തിരുന്നാളാണ് ദുഖ ശനി. ഈ ദിവസം വലിയ ശനി, വിശുദ്ധ ശനി എന്നും അറിയപ്പെടുന്നു.

യേശുവിന്റെ ശരീരം കല്ലറയിൽ ശയിച്ച മണിക്കൂറുകളാണ് ക്രൈസ്തവസഭ ഈ ദിവസം അനുസ്മരിക്കുന്നത്. ദുഖ ശനിയാഴ്ച ദിവസം ഒട്ടുമിക്ക ക്രിസ്തീയ ദേവാലയങ്ങളിലും ആഘോഷകരമായ കുർബാന ഉണ്ടാവില്ല. യേശുവിന്റെ ഉയിർപ്പിനെ അനുസ്മരിക്കുന്ന ഈസ്റ്ററിന് മുന്നോടിയായിട്ടുള്ള അമ്പത് നോമ്പിലെ അവസാന ദിവസം കൂടിയാണ് ദുഖ ശനി. ദുഃഖശനിയാഴ്ച വൈകുന്നേരം മുതൽ പിറ്റേന്നു രാവിലെ വരെ ഉയിർപ്പിനു വേണ്ടി വിശ്വാസികൾ കാത്തിരിക്കുന്ന പതിവ് ക്രൈസ്തവസഭയുടെ ആദ്യകാലം മുതലുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *