October 9, 2026

കാട്ടാനയുടെ ആക്രമത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട കാർ യാത്രികനെ കണ്ടെത്തി

0
Img 20240329 221926
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കാട്ടാനയുടെ മുന്നിൽ നിന്നും കഷ്‌ടിച്ച് രക്ഷപ്പെട്ട കാർ യാത്രികനെ കണ്ടെത്തി. തോണിച്ചാൽ കാരുണ്യ നിവാസിലെ ഫാ. ജെയ്സൺ കാഞ്ഞിരപ്പാറയിലാണ് രക്ഷപ്പെട്ടത്. കാട്ടാനയുടെ മുന്നിൽ നിന്ന് രക്ഷപ്പെട്ടത് ദൈവാനുഗ്രഹം കൊണ്ട് മാത്രമാണെന്ന് അദ്ധേഹം പറഞ്ഞു. ഇന്ന് രാവിലെ 6.30ന് കുറിച്ചിപ്പറ്റയിലാണ് സംഭവം നടക്കുന്നത്. റോഡിലേക്ക് ഇറങ്ങിയ കാട്ടാനയെ നാട്ടുകാർ ബഹളം വച്ച് തുരത്താൻ ശ്രമിക്കുന്നതിനിടെ വിപരീതദിശയിൽ നിന്ന് വന്ന കാർ ആനയുടെ മുൻപിൽ പെടുകയായിരുന്നു.

ആനയെ കണ്ട ഭയന്ന കാര്‍ ഡ്രൈവര്‍ ഫാ. ജെയ്സൺ റോഡിന്‍റെ വശത്തേക്ക് കാര്‍ ഒതുക്കി നിർത്തി. എന്നാല്‍ നടന്നു പോകുന്നതിനിടെ കാറിന് നേരെ ആന തിരിയുകയും തുടർന്ന് നാട്ടുകാർ ശബ്ദമുണ്ടാക്കി ആനയെ തുരത്തുകയും ചെയ്തു.

ഈ വനമേഖലയോട് ചേർന്നുള്ള പ്രദേശത്താണ് ഒരു മാസം മുൻപ് കാട്ടാന പാക്കം സ്വദേശിയായ പോളിനെ ആക്രമിച്ച് കൊന്നത്. ഈ മേഖലയിൽ കാട്ടാനങ്ങൾ വാഹനത്തിന് നേരെ ചീറിയടുക്കുന്നത് പതിവായിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു.

 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *