May 18, 2026

രാഹുൽ ഗാന്ധിയുടെ വിജയത്തിന് കുടുംബ സംഗമങ്ങൾ നടത്തും: പ്രവാസി കോൺഗ്രസ്

0
Img 20240330 130325
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ വിജയത്തിനായി വയനാട് ജില്ലയിൽ വ്യത്യസ്ഥയിടങ്ങളിലായി 50 പ്രവാസി കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കുവാനും, പ്രവാസികളുടെയും കുടുംബങ്ങളുടെയും വോട്ട് യുഡിഎഫിന് ഉറപ്പുവരുത്തുവാൻ പ്രവർത്തിക്കുവാനും പ്രവാസി കോൺഗ്രസ്സ് ജില്ലാ നേതൃയോഗം തീരുമാനിച്ചു.

വൈസ് പ്രസിഡണ്ട് പി.സി.അസൈനാർ അധ്യക്ഷത വഹിച്ച യോഗം ജില്ലാ പ്രസിഡണ്ട് പി.ഇ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. സജി മണ്ടലത്തിൽ, ടി.ടി.സുലൈമാൻ, പ്രകാശൻ മീനങ്ങാടി, പി.വി.ആൻ്റണി, അൻസാർ മാനന്തവാടി, ജലീൽ അമ്പലവയൽ, ശംസീർ അരണപ്പാറ, അനിൽകുമാർ, അൻവർ സാദത്ത്, പി.എ.അബ്ബാസ്, എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *