May 5, 2026

ആനി രാജ നാളെ പത്രിക സമര്‍പ്പിക്കും

0
20240402 181412
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. കല്‍പറ്റയില്‍ നടത്തുന്ന റോഡ് ഷോയ്ക്ക് ഒടുവിലാണ് കളക്ടറേറ്റിലെത്തി മണ്ഡലം വരണാധികാരിയുമായ കളക്ടര്‍ക്ക് പത്രിക നല്‍കുക.

 

എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐ ദേശീയ നിര്‍വാഹക സമിതിയംഗം ആനി രാജ രാവിലെ 10ന് പത്രിക സമര്‍പ്പിക്കും. എല്‍ഡിഎഫ് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ.ശശീന്ദ്രന്‍, കണ്‍വീനര്‍ ടി.വി.ബാലന്‍, സിപിഎം ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍, ഒ.ആര്‍.കേളു എംഎല്‍എ എന്നിവര്‍ ഒപ്പമുണ്ടാകും.

 

രാവിലെ ഒമ്പതിന് സര്‍വീസ് സഹകരണ ബാങ്ക് പരിസരത്ത് ആരംഭിച്ച് എസ്കെഎംജെ സ്‌കൂള്‍ പരിസരത്ത് സമാപിക്കുന്ന വിധത്തിലാണ് റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്. പാര്‍ലമെന്റ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 5,000ല്‍പരം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ പങ്കാളികളാകുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു പറഞ്ഞു. സ്ഥാനാര്‍ഥി മണ്ഡലത്തില്‍ രണ്ടാംവട്ട പര്യടനം നടത്തിവരികയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *