May 5, 2026

ശിശുമല കുരിശു മല കയറ്റത്തിന് തുടക്കമായി

0
Img 20240406 083712
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: വയനാടിൻ്റെ മലയാറ്റൂരായ ശിശുമല മാർ തോമാശ്ലീഹായുടെ തീർഥാടന കേന്ദ്രത്തിൽ പുതുഞായർ ആഘോഷത്തിനും കുരിശുമല കയറ്റത്തിനും തുടക്കം കുറിച്ച് മലമുകളിൽ ഫാ. ബിജു മാവറ കൊടിയേറ്റിയതോടെ കുരിശ് മല കയറ്റത്തിന് തുടക്കമായി. തുടർന്ന് മലയടിവാരത്തിൽനിന്നും കുരിശിന്റെ വഴിയിൽ ആയിരങ്ങൾ പങ്കെടുത്തു.

തുടർന്ന് തിരുനാൾ കുർബാന, വചന സന്ദേശം എന്നിവയ്ക്ക് ഫാ. ജെറിൻ പൊയ്ക‌കയിൽ കാർമ്മികത്വം വഹിച്ചു ശനിയാഴ്ച‌ വൈകുന്നേരം 4.15ന് മലയടിവാരത്തിൽ നിന്നും കുരിശിന്റെ വഴി, അഞ്ചിന് തിരുനാൾ കുർബാന, വചന സന്ദേശം എന്നിവയുണ്ടാകും. ഫാ. സജി ഇളയേടത്ത് മുഖ്യകാർമ്മികത്വം വഹിക്കും.

ഏഴിന് രാവിലെ 6.45ന് ആഘോഷമായ കുർബാന മലങ്കര റീത്തിൽ ഫാ. ചാക്കോ ചേലംപറമ്പത്ത് കാർമികത്വം വഹിക്കും. 8.30ന് മലയടിവാരത്തിൽ നിന്നും സ്ലീവാ പാത, 9.30ന് ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശത്തിനും മാനന്തവാടി രൂപതാ വികാരി ജനറാൾ മോൺ. പോൾ മുണ്ടോലിക്കൽ കാർമികത്വം വഹിക്കു. തുടർന്ന് നേർച്ച ഭക്ഷണവും ഉണ്ടായിരിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *