July 8, 2026

വെള്ളമുണ്ട മാവോയിസ്റ്റ് കേസ്; പ്രതികൾക്കുള്ള ശിക്ഷ വിധിച്ചു

0
Img 20240412 132810
By ന്യൂസ് വയനാട് ബ്യൂറോ

എറണാകുളം: വെള്ളമുണ്ട മാവോയിസ്റ്റുകൾ പോലീസുകാരന്റെ ബൈക്ക് കത്തിച്ച കേസിൽ എൻ ഐ എ കോടതി ശിക്ഷ വിധിച്ചു. ഒന്നാം പ്രതി രൂപേഷിന് പത്ത് വർഷം തടവ്, നാലാം പ്രതി കന്യ കുമാരിക്ക് 6 വർഷം തടവും ഏഴാം പ്രതി അനൂപിന് എട്ട് വർഷവും എട്ടാം പ്രതി ബാബുവിന് ആറ് വർഷവുമാണ് തടവ്. 2014 ഏപ്രിലിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്.

മാവോയിസ്റ്റ് വേട്ടക്ക് സർക്കാരിനെ സഹായിച്ചു എന്ന ആരോപണത്തെ തുടർന്ന് മാവോവാദികൾ സിവിൽ പോലീസ് ഓഫീസറിന്റെ വെള്ളമുണ്ടയിലെ വീട്ടിൽ എത്തി തോക്ക് ചൂണ്ടി ഭീഷണി പെടുത്തി. മാവോയിസ്റ്റ് ലഘുലേഖകൾ വിതരണം ചെയ്യുതു. തുടക്കത്തിൽ ലോക്കൽ പോലീസ് കേസ് അന്വേഷിച്ചെങ്കിലും യു എ പി എ ചുമത്തിയതിനെ തുടർന്ന് കേസ് എൻ ഐ എ ഏറ്റെടുക്കുകയായിരുന്നു.

കേസിൽ ഒന്നും നാലും പ്രതികൾക്കെതിരെ ഗൂഢാലോചന, തീർവ്രവാദം എന്നീ കുറ്റങ്ങളും ഏഴും എട്ടും പ്രതികൾക്കെതിരെ തീവ്രവാദ സംഘത്തിലെ അംഗങ്ങൾ, സഹായം എന്നീ കുറ്റങ്ങൾ ചുമതിയാണ് വിധി പുറപ്പെടുവിച്ചത്. യു എ പി എ 38, 39 എന്നീ വകുപ്പുകൾ ചുമത്തിയാണ് കോടതി വിധി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *