May 26, 2026

കേരള മുഖ്യമന്ത്രി 24 മണിക്കൂറും തന്നെ നിരീക്ഷിക്കുന്നു; എന്തുകൊണ്ട് കേരള മുഖ്യമന്ത്രിക്കൊന്നും സംഭവിക്കുന്നില്ല, രാഹുൽ ഗാന്ധി

0
Img 20240418 Wa0144
By ന്യൂസ് വയനാട് ബ്യൂറോ

കണ്ണൂർ: കേരള മുഖ്യമന്ത്രി പിണറായി വിജയനെ പരസ്യമായി പരാമർശിച്ച് രാഹുൽ ഗാന്ധി. “എന്തുകൊണ്ട് കേരള മുഖ്യമന്ത്രിക്ക് ഒന്നും സംഭവിക്കാത്തതെന്നും അദ്ദേഹത്തെ ഇഡി എന്താണ് ചോദ്യം ചെയ്യാത്തതെന്നും രാഹുൽഗാന്ധി ചോദിച്ചു”. രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാർ ജയിലിലാണ്. എന്നാൽ കേരളത്തിലെ മുഖ്യമന്ത്രിക്ക് ഒന്നും സംഭവിക്കുന്നില്ല. അതെന്തുകൊണ്ടാണെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. എന്തുകൊണ്ടാണ് പിണറായി വിജയന്റെ നിയമസഭാഗത്വം എടുത്തുകളയാത്തതെന്നും രാഹുൽ കൂട്ടിചേർത്തു.

ബിജെപിക്കെതിരെ ആശയ പോരാട്ടം നടത്തുന്നു എന്ന് പിണറായി വാദിക്കുന്നു. എന്നാൽ “അദേഹത്തിനെതിരെ ബിജെപി ഒന്നും ചെയ്യുന്നില്ല” രാഹുൽ ഗാന്ധി പറഞ്ഞു. ആരെങ്കിലും ബിജെപിയെ ആക്രമിച്ചാൽ ബിജെപി 24 മണിക്കൂറും അവരുടെ പുറകേ ആയിരിക്കും കേന്ദ്ര അന്വേഷണ ഏജൻസികളെന്നും രാഹുൽ. കണ്ണൂർ, കാസർഗോഡ്, വടകര മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥിക്കൾക്ക് വോട്ട് അഭ്യർത്ഥിച്ച് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദേഹം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *