May 2, 2024

വയനാട് ജില്ലയിൽ വൃക്ക രോഗികൾ മരുന്നില്ലാതെ വലയുന്നുവെന്ന് റിപ്പോർട്ടുകൾ 

0
Img 20240419 084653

കൽപ്പറ്റ: വയനാട് ജില്ലയിൽ പെരിറ്റോണിയൽ ഡയാലിസിസ് മരുന്നു വിതരണം നിലച്ചിട്ട് നാനാല് മാസമായി. വൃക്ക രോഗികൾ മരുന്നില്ലാതെ വലയുന്നു. ജീവൻ രക്ഷാ മരുന്നിന് വേണ്ടി സമരവുമായി മുന്നോട്ട് പോയിട്ടും ഇതുവരെയും നടപടികൾ സീകരിക്കാത്തത് കൊണ്ട് രോഗികൾ വളരെ ആശങ്കയിലാണ്.

ദിവസവും 1200 രൂപ മുതൽ 2000 രൂപ വരെ ചിലവ് വരുന്ന ചികിത്സാ രീതിയാണ്. സർക്കാർ എത്രയും പെട്ടന്ന് നടപടി സീകരിക്കണമെന്നാണ് രോഗികളുടെ ആവശ്യം. ഒന്നര വർഷം മുമ്പ് മുഖ്യമന്ത്രി പ്രഖ്യാപിച്ച വൃക്ക രോഗികൾക്ക് പ്രതിമാസം 4000/- രൂപ എന്ന ചികിത്സാ ധനസഹായ നിധി നടപ്പിലാക്കുക. പെരിറ്റോണിയൽ ഫ്ലൂയിഡിന്റെ ലഭ്യത ഉറപ്പു വരുത്തുക.

മാനന്തവാടി മെഡിക്കൽ കോളേജിൽ നെഫ്രോളജി ഡോക്ടറുടെ സേവനം ഉറപ്പു വരുത്തുക. ആശ്വാസകിരണം, സമാശ്വാസ പദ്ധതികൾ പുനസ്ഥാപിക്കുക. പെരിറ്റോണിയൽ ഡയാലിസിസ് വയനാട് ജില്ലാ കൂട്ടായ്മയുടെ നേത്യത്വത്തിൽ ആവശ്യപ്പെട്ടു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *