May 5, 2026

ഭാര്യയെ തീ കൊളുത്തി കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം ശിക്ഷ 

0
Img 20240419 152908
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കൊലപാതക കേസിലെ പ്രതിയെ ജീവപര്യന്തം ശിക്ഷിച്ചു . കുപ്പാടി ഓടപ്പള്ളം പാലക്കാട് വീട്ടിൽ ഉണ്ണികൃഷ്ണനെയാണ് (49) കോടതി ശിക്ഷിച്ചത്. 2021 ആഗസ്റ്റ് 25- ന് ആണ് ഉണ്ണികൃഷ്ണൻ്റെ ഭാര്യ ഷിനി പൊള്ളലേറ്റ് കൊല്ലപ്പെട്ടത്.

2021 ആഗസ്റ്റ് 24-ന് ഉച്ചക്ക് കുപ്പാടി ഓടപ്പള്ളം എന്ന സ്ഥലത്ത് വീട്ടിൽ വച്ച് പ്രതി ഉണ്ണികൃഷ്ണൻ (49) കുപ്പാടി വില്ലേജിൽ പ്രതിയുടെ പേരിലുള്ള വീട്ടിൽ നിന്നും ഭാര്യ ഷിനിയും മക്കളും വീട്ടിൽ നിന്ന് ഇറങ്ങി കൊടുക്കാത്തതിലുള്ള വിരോധം മൂലമാണ് ഭാര്യ ഷിനിയെ വീട്ടിലെ അടുക്കളയിൽ വച്ച് ചായിപ്പിൽ സൂക്ഷിച്ചുവെച്ച മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീപ്പെട്ടി ഉപയോഗിച്ച് തീകൊളുത്തിയത്.

ഗുരുതര പൊള്ളലേറ്റ ഷിനി പിറ്റേ ദിവസം ചികിത്സയിലിരിക്കെ മരിച്ചു. ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് സുൽത്താൻബത്തേരി പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 681/21 ആയി കേസ് രജിസ്റ്റർ ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ കെ.പി. ബെന്നിയാണ് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.

കേസിൽ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോർട്ട് 2 ജഡ്ജ് എസ്.കെ. അനിൽകുമാറാണ് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴ കൊടുക്കാനും വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ.ആർ. സന്തോഷ് കുമാർ ഹാജരായി. എസ്.സി.പി.ഒ.നൂർ മുഹമ്മദ്, സി.പി.ഒ. അനൂപ് പി. ഗുപ്ത എന്നിവരും പ്രോസിക്യൂഷനെ സഹായിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *