July 8, 2026

ആനിരാജയുടെ വിജയത്തിനായി യുവജന സ്ക്വാഡ് പ്രവർത്തനം നടത്തി

0
Img 20240419 193452
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ആനിരാജയുടെ വിജയത്തിനായി യുവജന സ്ക്വാഡ് പ്രവർത്തനം പുരോഗമിക്കുന്നു. എഐവൈഎഫ് സംസ്ഥാന പ്രസിഡണ്ട് അരുണിൻ്റെയും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖിൻ്റെയും നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ യുവജന സ്ക്വാഡ് നോട്ടീസ് വിതരണം ചെയ്തു.

കെ ആർ ജിതിൻ, നിഖിൽ പത്മനാഭൻ, സി ഷംസുദ്ദീൻ, അർജുൻ ഗോപാൽ, സ്വരാജ്, ഹിമ, സൗമ്യ തുടങ്ങിയർ സംസാരിച്ചു. മീനങ്ങാടി, പനമരം എന്നീ ടൗണുകളിലും നോട്ടീസ് വിതരണം ചെയ്തു. 20,21,22 തീയ്യതികളിൽ ജില്ലയിലെ പ്രധാന ടൗണുകളിലും ബൂത്തുകളിൽ വീടുകളിലും യുവജന സ്ക്വാഡ് സന്ദർശിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *