May 17, 2026

യുഡിഎഫിന്റെ വാഹന പ്രചാരണ ജാഥ നടവയലിൽ നിന്നാരംഭിച്ചു

0
Img 20240420 123628
By ന്യൂസ് വയനാട് ബ്യൂറോ

നടവയൽ: യുഡിഎഫ് മാനന്തവാടി നിയോജക മണ്ഡലം വാഹന പ്രചാരണ ജാഥക്ക് നടവയലിൽ തുടക്കമായി. എൻ.ഡി. അപ്പച്ചനും യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ സി.പി. മൊയ്തു ഹാജിയും ചേർന്ന് വാഹന പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്‌തു. കെപിസിസി വൈസ് പ്രസിഡന്റും ജാഥാ ക്യാപ്റ്റനുമായ വി.ടി. ബൽറാമിന് പതാക കൈമാറിയായിരുന്നു ജാഥയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഇ.വി. സജി അധ്യക്ഷതവഹിച്ചു. കെപിസിസി രാഷ്ട്രീയ സമിതിയംഗം പി.കെ. ജയലക്ഷ്മി, ജനറൽ സെക്രട്ടറി സിൽവി തോമസ്, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.എം. ബെന്നി തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *