അനധികൃതമായി മദ്യം കൈവശം വെച്ച് വില്‍പ്പന നടത്തിയ കേസില്‍ രണ്ടുപേർ പിടിയിൽ.
പടിഞ്ഞാറത്തറ:അനധികൃതമായി മദ്യം കൈവശം വെച്ച് വില്‍പ്പന നടത്തിയ കേസില്‍ രണ്ട്പേർ പിടിയിൽ. പടിഞ്ഞാറത്തറ വില്ലേജ് ഓഫീസിനു സമീപത്തായി ആണ് സംഭവം. കുഞ്ഞ് എന്ന ഉലഹന്നാന് (56 ) , ചെല്ലിമറ്റം തിരുമംഗലം, പടിഞ്ഞാറത്തറ, സജി ജേക്കബ് (51) കര്‍ലോട്ട് കുന്ന് ,പടിഞ്ഞാറത്തറ എന്നിവരെയാണ് 15.5 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം സഹിതം പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. സബ് ഇന്‍സ്പെക്ടര്‍ രാംജിത്തും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. .





Leave a Reply