June 11, 2026

‘എക്സലൻഷ്യ’ ജില്ലാതല ഉദ്ഘാടനം നടത്തി

0
Img 20240427 210857
By ന്യൂസ് വയനാട് ബ്യൂറോ

വാളാട്: എസ്കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള ട്രെൻഡ് സമിതിയുടെ നേതൃത്വത്തിൽ യൂണിറ്റ് തലങ്ങളിൽ നടത്തേണ്ട ട്രെൻഡ് എക്സലൻഷ്യ കരിയർ ക്ലിനിക്കിന് വാളാട് സാംസ്ക്‌കാരിക നിലയത്തിൽ തുടക്കമായി.

എസ്കെഎസ്എസ്എഫ് തലപ്പുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വാളാട് പ്രദേശത്തെ കൂടംകുന്ന്, പുത്തൂർ, ചേരിയ മൂല, വാളാട് അങ്ങാടി യൂണിറ്റുകളെ സംയോജിപ്പിച്ച് നടത്തിയ കരിയർ ക്ലാസ്സിന് പ്രശസ്‌ത മോട്ടിവേഷൻ സ്പീക്കറും ട്രെൻ്റ് സംസ്ഥാന കമ്മിറ്റി ഭാരവാഹിയുമായ മുഹമ്മദ് റാഫി മാസ്റ്റർ, ട്രെൻഡ് ജില്ലാ കൺവീനർ ലത്തീഫ് ദാരിമി വാളാട് എന്നിവർ നേതൃത്വം നൽകി.

പഠനം കഴിഞ്ഞ് മിക്ക വിദ്യാർത്ഥികളും തൊഴിൽ രഹിതരാകുന്ന ഈ കാലത്ത് മികച്ച കരിയർ പ്ലാൻ വിദ്യാർത്ഥികൾക്ക് പകർന്ന് നൽകാൻ ട്രെന്റ് വിങ്ങിന് സാധിച്ചു. തവിഞ്ഞാൽ പഞ്ചായത്ത് വൈ. പ്രസിഡന്റ് ഇബ്രാഹിം പി എം ഉദ്ഘാടനം നിർവ്വഹിച്ചു. മേഖല വർക്കിംഗ് സെക്രട്ടറി സ്വാദിഖ് വാളാട് സ്വാഗതവും ട്രെൻഡ് മേഖല ചെയർമാൻ മുഹമ്മദ് റിയാസ് എം നന്ദിയും പറഞ്ഞു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *