May 4, 2026

വയനാട് എഞ്ചിനീയറിംഗ് കോളേജിൽ സംഘർഷം 

0
Img 20240430 121938
By ന്യൂസ് വയനാട് ബ്യൂറോ

തലപ്പുഴ: വയനാട് എഞ്ചിനീയറിംഗ് കോളേജിൽ യുഡിഎസ്എഫ് എസ്എഫ്ഐ സഘർഷത്തിൽ എസ്എഫ്ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും മൂന്നാം വർഷ മെക്കാനിക്കൽ വിദ്യാർത്ഥിയുമായ നിമർ അക്ബർ(23), മൂന്നാം വർഷ മെക്കാനിക്കൽ വിദ്യാർത്ഥി അമൻ ഷൗക്കത്ത് (22) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച‌ ഉച്ചക്ക് 12.30 ഓടെയായിരുന്നു സംഘർഷമുണ്ടായത്. യുഡിഎസ്എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ എത്തിയ എട്ടംഗ സംഘം ഇടിക്കട്ടയും, വടികളും ഉപയോഗിച്ച് ഇരുവരേയും വളഞ്ഞിട്ട് ആക്രമിക്കുകയാരുന്നു എന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *