August 2, 2026

ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് മുങ്ങിയ ഭര്‍ത്താവിനെ മേപ്പാടി പോലീസ് പിടികൂടി

0
Img 20240502 190419
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: മൂത്ത മകളുടെ വിവാഹം അനുവാദം കൂടാതെ നടത്തിയെന്ന് ആരോപിച്ച് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം മുങ്ങിയ ഭര്‍ത്താവിനെ മേപ്പാടി പോലീസ് പിടികൂടി. മേപ്പാടി, നെടുമ്പാല, പുല്ലത്ത് വീട്ടില്‍ എ.പി. അഷ്‌റഫ്(50)നെയാണ് എസ്.ഐ. പി. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് സ്വദേശികളുടെ കൂടെ വാടകക്ക് താമസിച്ചുവരുകയായിരുന്ന ഇയാളെ ബുധനാഴ്ച കോട്ടക്കലില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

മാര്‍ച്ച് എട്ടിനായിരുന്നു സംഭവം. ഭാര്യയുടെ വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറി ഭാര്യയെ കൈകൊണ്ട് മര്‍ദിക്കുകയും ചാക്കില്‍ കരുതിയിരുന്ന കത്തി കൊണ്ട് കുത്തി ഷോള്‍ഡറില്‍ മുറിവേല്‍പ്പിക്കുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എസ്.സി.പി.ഒമാരായ സുനില്‍, ഷമീര്‍, സി.പി.ഒ വിപിന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *