April 29, 2026

മീനങ്ങാടിയിൽ പഞ്ചദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

0
Img 20240510 194716
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: അട്ടപ്പാടിയിലെ ഗോത്ര വിഭാഗ വിദ്യാർത്ഥികൾക്കായി മീനങ്ങാടി സെന്റ് ഗ്രിഗോറിയസ് ടീച്ചേഴ്സ് ട്രെയിനിങ് കോളേജ് മീനങ്ങാടിയിൽ പഞ്ചദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് മീനങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ ഇ വിനയൻ ഉദ്ഘാടനം ചെയ്തു. എൻസിടി ജനറൽ കൗൺസിൽ മെമ്പറായ ശ്രീ ജോബി ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു . മാനന്തവാടി റെയിഞ്ച് ഓഫറസ്റ്റ് ഓഫീസിൽ ശ്രീമതി രമ്യ രാഘവൻ മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ ടോമി ഔസേപ്പ്, ഡോക്ടർ ജി എസ് വേണു, രേഷ്മ വി എം, അസിസ്റ്റന്റ് പ്രൊഫസർ ഷെൽമി ഫിലിപ്പ്എന്നിവർ സംസാരിച്ചു. ഗോത്ര വിഭാഗത്തിലെ വിദ്യാർത്ഥികളുടെ പഠനത്തോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ഈ സഹവാസ ക്യാമ്പിൽ മാത്തമാറ്റിക്സ് ഫിസിക്കൽ സയൻസ് സോഷ്യൽ സയൻസ് ഇംഗ്ലീഷ് അധ്യാപക വിദ്യാർത്ഥികൾ പഠന ശിഖിരത്തിനു നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *