May 4, 2026

മഴക്കാല രോഗപ്രതിരോധ ബോധവൽക്കരണവും, സിദ്ധ മെഡിക്കൽ ക്യാമ്പും നടത്തി

0
Img 20240514 202518
By ന്യൂസ് വയനാട് ബ്യൂറോ

തലപ്പുഴ: കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി പകർച്ചപ്പനികൾ വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ തലപ്പുഴ ഗോതാവരി കോളനിയിൽ മഴക്കാല രോഗ ബോധവൽക്കരണവും, സിദ്ധ പ്രതിരോധ മരുന്നായ നിലവേമ്പ് കുടിനീരിൻന്റെ വിതരണവും, ധൂമ ചൂർണ്ണ വിതരണവും, മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. മഴക്കാലത്ത് പടർന്നു പിടിക്കുന്ന പകർച്ച വ്യാധികളെ കുറിച്ചും, രോഗ പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ചും ഡോ അരുൺ ബേബി സംസാരിച്ചു. സിദ്ധ മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം നടത്തി. ആശ വർക്കർ മേരി, എഡി എസ് ബീന, ട്രൈബൽ പ്രൊമോട്ടർ രാജു, സുർജിത് തുടങ്ങിയവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *