July 9, 2026

സ്നേഹപൂർവ്വം തവിഞ്ഞാലിന് മൂനിസ് മെമോറിയൽ എഡ്യൂ സ്കോളർഷിപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു

0
Img 20240516 115212
By ന്യൂസ് വയനാട് ബ്യൂറോ

തവിഞ്ഞാൽ: വയനാട് ഗവ.എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥി കൂട്ടായ്മ‌യായ കർമ്മയുടെ കീഴിൽ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്കുള്ള ‘സ്നേഹപൂർവ്വം തവിഞ്ഞാലിന് സ്കോളർഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ വർഷം വാഹനാപകടത്തിൽ മരണപ്പെട്ട കർമയുടെ പ്രവർത്തകനും എഞ്ചിനീയറിങ് കോളേജ് പൂർവ വിദ്യാർത്ഥിയുമായ മൂനിസ് റഹ്‌മാന്റെ ഓർമ്മക്കായാണ് ഈ സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. പഞ്ചായത്തിലെ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് എല്ലാ മാസവും അവരുടെ പഠനത്തിനാവശ്യമായ തുക അടുത്ത ഒരു വർഷകാലത്തേക്ക് സ്കോളർഷിപ്പായി നൽകും. കർമ്മ അലുംനി കമ്മറ്റിയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *