വാർഷികാഘോഷ സമാപനം 27 ന്
മാനന്തവാടി: മാനന്തവാടി ഒഴക്കോടി നാഷണൽ വായനശാലയുടെ എഴുപതാം വാർഷികാഘോഷ സമാപനം 27 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.30 ന് ഒ.ആർ കേ ളു എം.എൽ.എ നിർവഹിക്കും. ഡിവിഷൻ കൗൺസിലർ പുഷ്പരാജൻ അധ്യക്ഷത വഹിക്കും. കൗൺസിലർമാരായ എം.നാരായണൻ, പി.വി ജോർജ്ജ്, ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡൻറ് പി.ടി സുഗതൻ, ജോയിൻ്റ് സെക്രട്ടറി എ.വി മാത്യു ആശംസകൾ അർപ്പിക്കും.
സമാപനത്തോടനുബന്ധിച്ച് എസ്.എസ് ‘എൽ.സി. പ്ലസ് ടു ഉന്നത വിജയികളെ ആദരിക്കൽ വിവിധ കലാപരിപാടികൾ എന്നിവ നടക്കും. ഒരു വർഷം നീണ്ടു നിന്ന വിവിധ പരിപാടികൾ നടത്തിയിരുന്നു” ആദ്യകാല പ്രവർത്തകരെ ആദരിക്കൽ, കാർഷിക സെമിനാർ, ഗോത്ര ഫെസ്റ്റ്, വിജ്ഞാന സദസ്സ്’ വായനാ കൂട്ടം, കർഷക അവാർഡ് വിതരണം, എൽഡേഴ്സ് മീറ്റ്, വിവിധ മത്സരങ്ങൾ കിഡ്സ് ഫെസ്റ്റ്, ശുചീകരണ യജ്ഞം തുടങ്ങിയവ വാർഷികത്തോടനുബന്ധിച്ച് നടത്തിയിരുന്നു’ വാർത്താ സമ്മേളനത്തിൽ എ.വി മാത്യു, ഇ.കെ മോഹനൻ, സി.പി ഗോപാലൻ, ഗീതാ ശശി, എ.കെ ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply