മരിയനാട്-കോളേരി റൂട്ടില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിക്കണമെന്ന ആവശ്യം ഉയരുന്നു
കേണിച്ചിറ: മരിയനാട്-കോളേരി റൂട്ടില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുനീക്കണമെന്ന ആവശ്യം ഉയരുന്നു. വനം വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്താണ് മരങ്ങള്‍. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ മരങ്ങള്‍ വൈദ്യുത ലൈനിലേക്ക് മറിഞ്ഞ് കെഎസ്ഇബിക്ക് വന്‍ നഷ്ടം സംഭവിക്കുന്നുണ്ട്. റൂട്ടില്‍ നിരവധി കൂറ്റന്‍ മരങ്ങളാണ് അപകടാവസ്ഥയിലുള്ളത്.
മാസങ്ങള്‍ക്ക് മുമ്പ് മരം റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസപ്പെട്ടിരുന്നു. കെഎസ്ഇബിയുടെ 10 പോസ്റ്റും ലൈനും തകരുകയുമുണ്ടായി. വളര്‍ച്ച മുരടിച്ചും ചുവടു കേടായും ഉണങ്ങിയും നില്‍ക്കുന്ന മരങ്ങള്‍ വലിയ ഭീഷണിയാണെന്നു മരിയനാട് നിവാസികള്‍ പറഞ്ഞു. മരിയനാട് തോട്ടത്തില്‍ ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ കുടില്‍ കെട്ടി ഭൂസമരം ചെയ്യുന്നുണ്ട്. പല കുടിലുകളും പഴക്കംചെന്ന മരങ്ങളുടെ ചുവട്ടിലാണ്.





Leave a Reply