എസ്എസ്എല്‍സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു
കേണിച്ചിറ: ശ്രേയസ് യൂണിറ്റ് പ്രവര്‍ത്തന പരിധിയിലെ എസ്എസ്എല്‍സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ചീങ്ങോട് ശ്രേയസ് ഹാളില്‍ പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. മെമന്റോ വിതരണം അവര്‍ നിര്‍വഹിച്ചു. ബിനി തോമസ് അധ്യക്ഷത വഹിച്ചു. ശ്രേയസ് പ്രോഗ്രാം ഓഫീസര്‍ ജിലി മുഖ്യപ്രഭാഷണം നടത്തി. ജോസ്, സിബി സാബു, ജയ, അഞ്ജു, റീജ എന്നിവര്‍ പ്രസംഗിച്ചു. തോമസ് പുളിവേലില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസെടുത്തു.





Leave a Reply