May 6, 2026

തൊണ്ടർനാടിൽ അനുമോദന സമ്മേളനവും കരിയർ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിച്ചു 

0
Img 20240526 142122
By ന്യൂസ് വയനാട് ബ്യൂറോ

കൊറോം: പട്ടിക വർഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൊണ്ടർനാട് പഞ്ചായത്ത് പരിധിയിലെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് വേണ്ടി കൊറോം ഗവ.സ്കൂളിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനവും കരിയർ ഗൈഡൻസ് ക്ലാസ്സും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

ടി.ഇ.ഒ ഷില്ലി ജോർജ് അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണൻ സി. ആർ, രമ്യ ജി, ഗോവിന്ദൻ ജി തുടങ്ങിയവർ സംസാരിച്ചു. ലോജി മാസ്റ്റർ ക്ലാസ്സിനു നേതൃത്വം നൽകി.

ആവശ്യമായ കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിനു സഹായകരമാവുന്ന വിധത്തിലായിരുന്നു ക്ലാസ്സിന്റെ ഉള്ളടക്കം.പൊതു പരീക്ഷകളിൽ മികവ് പുലർത്തിയവരെ മൊമെന്റോ നൽകി അഭിനന്ദിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *