സമ്മേളനവും പുസ്തക പ്രകാശനവും നടന്നു
മൂലങ്കാവ്: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ-മലബാര്‍ ഭദ്രാസനം വൈദീകര്‍, സഭാ മാനേജിംഗ് കമ്മിറ്റി, ഭദ്രാസന കൗണ്‍സില്‍, ഇടവക മാനേജിംഗ് കമ്മിറ്റി, ജെക്‌സ് ഡയറക്ടര്‍ ബോര്‍ഡ്, ഓഡിറ്റേഴ്‌സ് എന്നിവരുടെ സംയുക്ത സമ്മേളനവും പുസ്തക പ്രകാശനവും നടന്നു.
മലബാർ ഭദ്രാസനത്തിലെ എല്ലാ പള്ളികളിലേയും ബഹുമാനപ്പെട്ട വൈദീകർ, സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങൾ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, ജെക്‌സ് ഡയറക്ടർ ബോർഡ് അംഗങ്ങൾ, ഓരോ പള്ളിയിലേയും ട്രസ്റ്റിമാർ, സെക്രട്ടറിമാർ, മുഴുവൻ കമ്മറ്റി അംഗങ്ങൾ, ഭദ്രാസനത്തിൻ്റേയും ജെക്‌സിൻ്റേയും എല്ലാ പള്ളികളുടെയും ഓഡിറ്റർമാർ കൂടാതെ ഭക്തസംഘടനകളുടെ ഭദ്രാസന ഓഡിറ്റർമാർ എന്നിവരുടെ ഒരു സംയുക്ത സമ്മേളനം ‘കാവലാൾ’ മൂലങ്കാവ് സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ വെച്ച് നടത്തപ്പെട്ടു. മലബാര്‍ ദദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മോര്‍ സ്തേഫാനോസ് തിരുമേനി അദ്ധ്യക്ഷനായ യോഗത്തില്‍ സഭാ വര്‍ക്കിംഗ് കമ്മിറ്റി അംഗം ജെയിസ് മാത്യൂ മൂവാറ്റുപുഴ ക്ലാസെടുത്തു. യോഗത്തിന് ഭദ്രാസന സെക്രട്ടറി ഫാ.ഡോ.മത്തായി അതിരംപുഴയില്‍ സ്വാഗതവും ഭദ്രാസന ജോ. സെക്രട്ടറി ബേബി വാളംക്കോട്ട് നന്ദിയും പറഞ്ഞു.
ചടങ്ങിൽ വെച്ച് അഭിവന്ദ്യ ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് തിരുമേനിയുടെ 20-ാമത് പുസ്തകം അധികം നിക്ഷേപിച്ചവള്‍ പ്രശസ്ത സാഹിത്യകാരൻ അർഷാദ് ബത്തേരി പ്രകാശനം ചെയ്തു. വയനാട് ജില്ലാ കളക്ടർ ഡോ. രേണുരാജ് IAS അവതാരിക എഴുതിയ പുസ്തകത്തിൽ മാതൃത്വത്തിന്റെ മഹത്വത്തെ മനോഹരമായി അവതരിപ്പിക്കുന്ന 31 ലേഖനങ്ങള്‍ അടങ്ങിയിട്ടുണ്ട്.
എം.ജെ.എസ്.എസ്.എ. മലബാര്‍ ഭദ്രാസനമാണ് പ്രസിദ്ധീകരണം ഏറ്റെടുത്തിരിക്കുന്നത്. പുസ്തകം വിറ്റു കിട്ടുന്ന പണം സൺഡേസ്കൂൾ പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റി വെക്കുന്നതാണ്.





Leave a Reply