May 9, 2026

മെയ്-26, ഭൂസമര സമ്മേളനം ഡോ. പി.ജെ ജയിംസ് ഉദ്ഘാടനം ചെയ്തു

0
Img 20240527 103536
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വിദേശ തോട്ടം കുത്തകകളും, അവരുടെ ബിനാമികളും നിയമവിരുദ്ധമായി കയ്യടക്കിവച്ചിട്ടുള്ള അഞ്ചേകാൽ ലക്ഷം ഏക്കർ തോട്ടഭൂമിയും, അവർ അനധികൃതമായി കൈമാറ്റം ചെയ്തിട്ടുള്ള മുഴുവൻ ഭൂമിയും തിരിച്ചു പിടിക്കുകയും ഉത്പാദനപരമായി പുന:സംഘടിപ്പിക്കണമെന്നും, മുഴുവൻ കൃഷിഭൂമിക്കും ശാസ്ത്രീയമായ ഭൂപരിധി നിർണയിക്കുക, കാർഷിക വൃത്തി മുഖ്യജീവിതോപാധിയായിട്ടുള്ള ദളിത് ആദിവാസി വിഭാഗങ്ങൾ ഉൾപ്പെടെ മുഴുവൻ ഭൂരഹിത കുടുംബങ്ങൾക്കും രണ്ടേക്കർ മുതൽ അഞ്ചേക്കർ വരെ ഭൂമി ഉറപ്പ് വരുത്തണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഭൂസമരസമിതിയുടെ നേതൃത്വത്തിൽ 2024 മെയ് 26 ന് കല്പറ്റ പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് നടന്ന ഭൂസമര സമ്മേളനം സി പി ഐ(എം എൽ)റെഡ് സ്റ്റാർ ജനറൽ സെക്രട്ടറി ഡോ. പി.ജെ. ജയിംസ് ഉദ്ഘാടനം ചെയ്തു. ശ്രീരാമൻ കൊയ്യോൻ, പി കൃഷ്ണമ്മാൾ, എം.പി കുഞ്ഞിക്കണാരൻ, എം.കെ ദാസൻ, ടി.സി സുബ്രഹ്മണ്യൻ, വി.എ. ബാലകൃഷ്ണൻ, എ.എം. സ്മിത, പി.എൻ. പ്രാെവിൻ്റ്, കെ.വി പ്രകാശ്, എം.കെ. ഷിബു, കെ.ജി. മനോഹരൻ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *