June 15, 2026

കൊഴിഞ്ഞുപോക്ക് തടയാന്‍ സംയുക്ത ഇടപെടല്‍  

0
Img 20240527 194358
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കൊഴിഞ്ഞുപോക്ക് തടയുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ തിരികെ സ്‌കൂളുകളില്‍ എത്തിക്കുന്നതിനും നിലനിര്‍ത്തുന്നതിനായും എല്ലാ വകുപ്പുകളുടെയും സംയുക്ത ഇടപെടല്‍ വേണം. വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ നിന്ന് സ്‌കൂളുകളിലേക്കും തിരികെ വിദ്യാലയങ്ങളിലേക്കും സഞ്ചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട യാത്ര സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ അധ്യാപകര്‍ നല്‍കണം. കൗണ്‍സിലിംഗ് ആവശ്യമായ കുട്ടികള്‍ക്ക് ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ കൗണ്‍സിലിംഗ് നല്‍കണം.

വിദ്യാലയങ്ങളില്‍ ആധാര്‍ അപ്‌ഡേഷനുമായി ബന്ധപ്പെട്ട് ക്യാമ്പ് ആവശ്യമെങ്കില്‍ മൂന്ന് ദിവസം മുമ്പ് ഐടി മിഷനുമായി ബന്ധപ്പെടണം. സ്‌കൂള്‍ വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ബന്ധപ്പെട്ട എസ്.എച്ച്.ഒ ക്ക് പ്രധാന അധ്യാപകര്‍ അപേക്ഷ നല്‍കണം. വിദ്യാലയങ്ങള്‍ തുറക്കുന്നതിന് മുന്നോടിയായി ജന ജാഗ്രത സമിതി യോഗം ചേരുവാനും യോഗത്തില്‍ നിര്‍ദേശിച്ചു. യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *