യാത്രയയപ്പ് നൽകി
പനമരം: പനമരം ആരോഗ്യ വകുപ്പിലെ സ്തുത്യർഹ സേവനത്തിന് ശേഷം മെയ് 31ന് സേവനത്തിൽ നിന്നും വിരമിക്കുന്ന വയനാട് ജില്ലാ മെഡിക്കൽ ഓഫീസിലെ ടെക്‌നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് – 2 കെ.എച്ച് സുലൈമാൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മണി കെ. സി, അജിത് കുമാർ, ജ്യോതിലത ഇ.എൻ എന്നിവർക്ക് ജില്ലയിലെ ഹെൽത്ത് ഇൻസ്പെക്ട്ടേഴ്‌സ് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പനമരം വിജയ അക്കാദമി ഹാളിൽ വെച്ച് നടന്ന യാത്രയയപ്പ് യോഗത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ മഞ്ജുനാഥ് പി ജോസഫ് അധ്യക്ഷത വഹിച്ചു ഡെപ്യൂട്ടി ഡി എം ഒ ഡോക്ടർ ആൻസി മേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു ഉപഹാര സമർപ്പണം നടത്തി.
റിട്ടയേർഡ് ടെക്നിക്കൽ അസിസ്റ്റന്റ് ഷാജി കെ എം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മാസ് മീഡിയ ഓഫീസർ ഹംസ ഇസ്‌മാലി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ മുസ്‌തഫ ഹെൽത്ത് ഇൻസ്പെക്ടർമാരായ സജേഷ്, ബിജു, ബൈജു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷൈജു ഈ, ബജിത് കുമാർ റ്റി എസ്, ദിലീപ് കുമാർ, പി കെ റഫീഖ്, അലി റ്റി, സ്നോബി അഗസ്റ്റിൻ ഷിഫാനത്ത്, ബജിത് കുമാർ റ്റി എസ്, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സജോയ് എം ജെ സ്വാഗതവും റെജി വടക്കേയിൽ നന്ദിയും പറഞ്ഞു തുടർന്ന് ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി.





Leave a Reply