July 31, 2026

സുത്യർഹമായ സേവനത്തിനു ശേഷം ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കു മാനന്തവാടി നഗരസഭ യാത്രയയപ്പ് നൽകി

0
Img 20240527 203036
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കു മാനന്തവാടി നഗരസഭ യാത്രയയപ്പ് നൽകി. ഇന്ന് 11മണിക്ക് നഗരസഭ ഭരണസമിതി ഹാളിൽ വച്ച് ചേർന്ന “സാദരം” യാത്രയയപ്പ് സമ്മേളനത്തിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു, ചെയർമാൻ സികെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ കീഴിലുള്ള വിദ്യാലയങ്ങളിൽ നിന്നും 15 അധ്യാപകരും രണ്ട് അനധ്യാപകരുമാണ് വിരമിക്കുന്നത്.

അഡ്വക്കേറ്റ് സിന്ധു സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു സ്ഥിര സമിതി ചെയർമാൻമാരായ ലേഖ രാജീവൻ, പി വിഎസ് മുസ, കൗൺസിലർമാരായ പി വി ജോർജ്, വി യു ജോയ്, എം നാരായണൻ സ്മിത ടീച്ചർ, ഷീജ മോബി, ഉഷ കേളു, അശോകൻ കൊയിലേരി, ജിവിഎച്ച്എസ്എസ് പ്രിൻസിപ്പാൾ സലിം അൽത്താഫ്, എച്ച് എം സന്തോഷ്‌, ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരായ മാർട്ടിൻ, ദിനചന്ദ്രൻ, ജിജി ടീച്ചർ, എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *