എസ്.എസ്.എൽ. സി പ്ലസ്ടു വിജയികളെ അനുമോദിച്ചു
മാനന്തവാടി: കാട്ടിക്കുളം യുവധാര സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കു സംഘടിപ്പിച്ച അനുമോദന സദസ് പി വി സഹദേവൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻ്റ് കെ.ജി.രാകേഷ് അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി കെ.കെ.ശ്രീജിത്ത് സ്വാഗതം പറഞ്ഞു. ഗിരിജ ടീച്ചർ, ഒ കെ മണിരാജ് എന്നിവർ ആശംസകൾ അറിയിച്ചു. കെ.എസ്. ശരൺ നന്ദി പറഞ്ഞു.





Leave a Reply