രണ്ടേമുക്കാൽ കിലോ കഞ്ചാവുമായ് രണ്ട് യുവാക്കൾ പിടിയിൽ
കാട്ടിക്കുളം: തിരുനെല്ലി എസ് ഐ ദിജീഷും, ജില്ലാ ആൻറ്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സും കാട്ടിക്കുളത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിൽ കെ എൽ 59 വി 3176 മാരുതി ബോലേനൊ കാറിൽ കടത്തുകയായിരുന്ന 2.700 കിലോഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിക്കൊണ്ടുവന്ന ബൈരക്കുപ്പ സ്വദേശി മെംഗിൽ മനയിൽ സ്വാമി, കോഴിക്കോട് അഴിയൂർ സ്വദേശി പറമ്പത്ത് മീത്തൽ വീട്ടിൽ അൻഷാദ് എന്നിവരെ അറസ്റ്റ് ചെയ്ത് കേസെടുത്തു. പരിശോധനയിൽ എസ് ഐ ദിജീഷ്, സീനിയർ സിവിൽ പോലിസ് ഓഫീസർ വിനീത്, ജില്ലാ ആൻറ്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സിന്റെ സീനിയർ സിവിൽ പോലീസ് ഓഫീസര് ഷാജി, സിജു എന്നിവർ ഉണ്ടായിരുന്നു.





Leave a Reply