April 28, 2026

ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

0
Img 20240530 155502
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ: വെള്ളമുണ്ട പഞ്ചായത്തിൽ നിന്നും ഈ വർഷം ഉന്നത വിജയം നേടിയ എസ്.എസ്.എൽ.സി., പ്ലസ് ടു വിദ്യാർത്ഥികളെയും, ഡോക്ടറേറ്റ് നേടിയ പിണങ്ങോടു ഹയർ സെക്കന്ററി പ്രിൻസിപ്പാൾ പി.എ.ജലീലിനെയും, പഞ്ചായത്തിലെ മൂന്ന് യുവ ഡോക്ടർമാരെയും പഞ്ചായത്ത് മുസ്ലിം ലീഗ്, കെ.എം.സി.സി., എം.എസ്.എഫ് സംയുക്തമായി അനുമോദിച്ചു.

യോഗം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി ഉൽഘാടനം ചെയ്തു. പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി മോയി ആറങ്ങാടൻ സ്വാഗതം പറഞ്ഞു. മണ്ഡലം ജനറൽ സെക്രട്ടറി അസീസ് കോറോം, സെക്രട്ടറി ഉസ്മാൻ പള്ളിയാൽ, പി.മുഹമ്മദ്, കെ.കെ.സി.റഫീഖ്, പി.കെ.ഉസ്മാൻ, അലുവ മമ്മൂട്ടി, സി.സി.അബ്ദുല്ല, പി.കെ.ഉസ്മാൻ, മിദ്‌ലാജ് മായൻ, സുഹൈൽ.പി, അഷ്‌ക്കർ പീച്ചാംകോട്, റഷീദ് ആക്കാം പറമ്പിൽ, ഖാലിദ്, ഗഫൂർ കുന്നുമ്മലങ്ങാടി, അയൂബ്, വി.അബ്ദുല്ല ഹാജി, റംല മുഹമ്മദ്, ആതിക്ക ടീച്ചർ, സൗദ നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *